SEED News

വാഴയ്‌ക്കൊരു കൂട്ട്

കേരളശ്ശേരി : കേരളശ്ശേരി എ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ നനച്ചുണ്ടാക്കിയ വാഴത്തോട്ടത്തിലെ വിളവെടുപ്പ് നടത്തി. നാട്ടുപൂവൻ, നേന്ത്ര, കദളി, ചെങ്കദളി, മൈസൂർപ്പൂവൻ, ചാരപ്പൂവൻ, റോബസ്റ്റ, സ്വർണമുഖി, പൊന്തൻ, പടൽവാഴ, ഞാലിപ്പൂവൻ തുടങ്ങി പത്തിലധികം വാഴയിനങ്ങൾ സ്കൂളിലെ വാഴത്തോട്ടത്തിലുണ്ട്. അതിന്റെ പരിപാലനം പൂർണമായും കുട്ടികളാണ്. വാഴയ്‌ക്ക് ഇടവിളയായി ചെറിയ പച്ചക്കറികളും നട്ടിട്ടുണ്ട്.

സീഡിന്റെ വാഴയ്‌ക്കൊരു കൂട്ട് പദ്ധതിയുടെ ഭാഗമായാണ് വിളവെടുപ്പ് നടത്തിയത്. അന്യംനിന്നുപോകുന്ന വാഴയിനങ്ങളുടെ കരുതൽശേഖരം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികൾ. ആദ്യ വിളവെടുപ്പിൽ നാല് കുലകളാണ് െവട്ടിയത്.

November 20
12:53 2019

Write a Comment

Related News