നെൽക്കൃഷിയുടെ പുതുപാഠവുമായി പാലോട് ഇക്‌ബാൽ എച്ച്.എസ്.എസ്.
പാലോട്: പെരിങ്ങമ്മല ഇക്‌ബാൽ എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ളബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ നെൽക്കൃഷിയാരംഭിച്ചു. കാർഷിക സംസ്കാരത്തെ കുട്ടികളിലേക്ക് തിരിച്ചുകൊണ്ടുവരാനായിട്ടാണ് പദ്ധതി ആരംഭിച്ചതെന്ന് സീഡ് കോ-ഓർഡിനേറ്റർ സന്തോഷ് പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ചിത്രകുമാരി, കൃഷി ഓഫീസർ ഡോ. നിയ സെലിൻ, പാടശേഖരസമിതി എക്‌സിക്യുട്ടീവ് അംഗം അൽഫ സെബാസ്റ്റ്യൻ, യുവ കർഷകൻ സുഹയിർ, അക്‌ബർ, മൊഷാൽ, അൽ അമീൻ, കർഷകൻ സന്തോഷ്‌കുമാർ എന്നിവർ വിദ്യാർഥികളോടൊപ്പം വിത്തുകൾ വിതച്ചു.
November 25
12:53
2019