SEED News

പച്ചക്കറിക്കൃഷി ആരംഭിച്ചു

കൊടുവള്ളി: മാതൃഭൂമി സീഡ് പദ്ധതിയിൽ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ സ്കൂളുകളിൽ നടപ്പാക്കുന്ന പച്ചക്കറിക്കൃഷിക്ക്‌ പന്നൂർ വെസ്റ്റ് എ.എം.എൽ.പി. സ്കൂളിൽ തുടക്കമായി.വാർഡ് അംഗം ജാഫർ അഷ്റഫ് ഉദ്ഘാടനം ചെയ്തു പി.ടി.എ. പ്രസിഡന്റ് സതീഷ്കുമാർ അധ്യക്ഷനായി.പി.ടി.എ. കമ്മിറ്റി അംഗവും യുവകർഷകനുമായ വി.പി. അഷ്റഫിന്റെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. പ്രധാനാധ്യാപിക എം.പി. റുഖിയ്യ, അധ്യാപകരായ അബ്ദുറഹിമാൻ, ഷംന, സലീന, അൻസിന , സഫീറ, റഹ്മത്ത്, എം.പി.ടി.എ. വൈസ് പ്രസിഡന്റ് ഹസീന കരിമ്പയിൽ, നസീറ കരിമ്പയിൽ എന്നിവർ സംസാരിച്ചു.

December 02
12:53 2019

Write a Comment

Related News