SEED News

അയ്യർമലയിൽ 100 തൈകൾ നട്ട് സീഡ് ക്ലബ്ബ് വിദ്യാർഥികൾ

തേനൂർ: പ്രളയത്തിൽ തകർന്നടിഞ്ഞ പ്രദേശങ്ങളിൽ വീണ്ടും പ്രതീക്ഷയുടെ തൈകൾനട്ട് മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ. 2019-ലെ പ്രളയത്തിൽ ഉരുൾപൊട്ടിയ തേനൂർ അയ്യർമലയിലാണ് തേനൂർ എ.യു.പി. സ്കൂളിലെയും കേരളശ്ശേരി ഹയർസെക്കൻഡറി സ്കൂളിലെയും സീഡ് ക്ലബ്ബ് വിദ്യാർഥികൾ നൂറോളം തൈകൾ നട്ടുപിടിപ്പിച്ചത്.

കല്ലൂർ ബാലന്റെയും മറ്റ് പ്രകൃതിസ്നേഹികളുടെയും നേതൃത്വത്തിലാണ് സീഡ് ക്ലബ്ബ് വിദ്യാർഥികളും അധ്യാപകരും തൈകൾ നട്ടത്. ഡീസ് കോ-ഓർഡിനേറ്ററായ രമ, കൺവീനർ സുനിൽദത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

December 04
12:53 2019

Write a Comment

Related News