SEED News

അന്താരാഷ്ട്ര മണ്ണുദിനാചരണം

താമരശ്ശേരി:മൈക്കാവ് സെയ്‌ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര മണ്ണുദിനാചരണം സംഘടിപ്പിച്ചു. ‘മണ്ണാണ് ജീവൻ, മണ്ണിലാണ് ജീവൻ’ എന്ന സന്ദേശവുമായി സീഡ് വിദ്യാർഥികൾ മണ്ണുസംരക്ഷണ ബോധവത്‌കരണം സംഘടിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പൽ ഫാ. റെജി കോലാനിക്കൽ വിദ്യാർഥികൾക്ക് മണ്ണുസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മണ്ണുസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വൈസ് പ്രിൻസിപ്പൽ കെ. ജസിത സംസാരിച്ചു.സീഡംഗങ്ങളായ അലൻ രാജൻ, സീതാ ലക്ഷ്മി, ജിന്റോ ജയിംസ് എന്നിവർ നേതൃത്വം നൽകി.

December 06
12:53 2019

Write a Comment

Related News