SEED News

എയ്ഡ്സ് ബോധവത്കരണക്ലാസ് നടത്തി

മഞ്ഞാടി: എം.ടി.എസ്.പി.സ്കൂളിൽ തളിർ സീഡ് കബ്ബിന്റെയും തിരുവല്ല മാർത്തോമ കോളേജ് ബയോസയൻസ് ഡിപ്പാർട്ടുമെന്റിന്റെയും ആസ്പിക് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ എയ്ഡ്സ് ബോധവത്കരണ ക്ലാസ് നടത്തി. പ്രിൻസിപ്പൽ ഡോ. ഐസക് കെ. ജോൺ ഉദ്ഘാടനം ചെയ്തു. മാനേജർ മിനി ജോയ്സ് തോമസ് അധ്യക്ഷയായി. മാർത്തോമ കോളേജ് ബയോ സയൻസ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ഡോ. തോമസ് മാത്യു, റിയാക്ട് ഏഷ്യാ പസഫിക് സംഘടനയുടെ കൺസൾട്ടന്റ് വിശാൽ ഫിലിപ്പ് സാം, പി.ടി.എ. പ്രസിഡന്റ് ജോർജി എബ്രഹാം, എക്സിക്യുട്ടീവ് സോഷ്യൽ ഇനീഷ്യേറ്റീവ് എം. വിനയചന്ദ്രൻ, അന്നമ്മ ടി. ബേബി, ഹാപ്പി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. മാർത്തോമ കോളേജിലെ കുട്ടികൾ ഫ്ലാഷ് മോബും സംഘടിപ്പിച്ചിരുന്നു

December 07
12:53 2019

Write a Comment

Related News