SEED News

ചിറ്റിലപ്പിള്ളി ഐ.ഇ.എസിൽ "വാട്ടർ ബെൽ " തുടങ്ങി


ചിറ്റിലപ്പിള്ളി : വിദ്യാർത്ഥികളിൽ വെള്ളം കുടിക്കുന്ന ശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ "വാട്ടർ ബെൽ " ആരംഭിച്ചു.ഓരോ പിരീഡും അവസാനിക്കുമോൾ വെള്ളം കുടിക്കാനുള്ള  പ്രത്യേക ബെൽ അടിക്കും .എല്ലാവരും വെള്ളം കുടിച്ചുവെന്നും സ്റ്റീൽ ബോട്ടിലുകളാണ് ഉപയോഗിക്കുന്നതെന്നും  അദ്ധ്യാപകർ ഉറപ്പ് വരുത്തും.സ്കൂൾ പ്രിൻസിപ്പാൾ ലതാ പ്രകാശ് , സീഡ് കോഓർഡിനേറ്റർമാരായ സബിത സിറാജ്, അഞ്ജലി ബാലകൃഷ്ണൻ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

ചിത്രം : ചിറ്റിലപ്പിള്ളി ഐ.ഇ.എസിൽ "വാട്ടർ ബെൽ "പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ  ക്ലാസ് റൂമിൽ വെള്ളം കുടിക്കുന്നു 

December 09
12:53 2019

Write a Comment

Related News