SEED News

സ്കൂളിൽ കരനെൽക്കൃഷി വിളവെടുപ്പ്

മാവൂർ: മാവൂർ സെയ്ൻറ്്‌ മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ‌ അധ്യാപകരും കുട്ടികളും സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ കരനെൽക്കൃഷി വിളവെടുത്തു. കൊയ്ത്തുത്സവം സിസ്റ്റർ ലില്ലിയും മുൻ പ്രിൻസിപ്പൽ സിസ്റ്റർ ടെക്‌സിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എൻ.കെ. അലി അസ്കർ, സ്റ്റാഫ് സെക്രട്ടറി പി. ബിന്ദു, ബൈജു എന്നിവരാണ് കാർഷികപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

December 11
12:53 2019

Write a Comment

Related News