SEED News

മാതൃഭൂമി മാതൃകാത്തോട്ടം സന്ദർശിച്ചു

മണ്ണാർക്കാട്: എ.യു.പി.എസ്. കുമരംപുത്തൂരിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ആലുവയിൽ പെരിയാറിന്റെ തീരത്തുള്ള മാതൃഭൂമി മാതൃകാത്തോട്ടം സന്ദർശിച്ചു. നക്ഷത്രവനം, ദശപുഷ്പങ്ങൾ, നാല്പാമരം, ദശമൂലങ്ങൾ, രാശിവനം, ശലഭോദ്യാനം തുടങ്ങി നിരവധി കാര്യങ്ങൾ കണ്ടുമനസ്സിലാക്കാൻ ഈ സന്ദർശനം ഉപകരിച്ചു. 65 പേർ യാത്രയിൽ പങ്കെടുത്തു.

അധ്യാപകരായ അബ്ദുൾ റഹീം, മനോജ്, രാജൻ, മുഹമ്മദ് ഷാഫി, സുരേഷ്, ജയകുമാർ, മഞ്ജുഷ, ലത, ഫായിസ, ആതിര, കൃഷ്ണകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.

December 12
12:53 2019

Write a Comment

Related News