SEED News

കരുനാഗപ്പള്ളി നഗരസഭയുടെ സോയിൽ മാപ്പ് തയ്യാറാക്കാൻ സീഡ് അംഗങ്ങൾ - സോയിൽ ക്ലിനിക്കും സോയിൽ മാപ്പിംഗുമായി കരുനാഗപ്പള്ളി ഗവ എച് എസ് എസ് സീഡ് സംഘം

കരുനാഗപ്പള്ളി: ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി മോഡൽ എച് എസ് എസ് ലെ ഹരിതജ്യോതി - മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സോയിൽ ക്ലിനിക്കിന് തുടക്കം കുറിച്ചു. കരുനാഗപ്പള്ളി നഗരസഭയിലെ എല്ലാ വാർഡുകളിലെയും മണ്ണിന്റെ സാമ്പിൾ കുട്ടികൾ ശേഖരിച്ഛ് മണ്ണിന്റെ പിഎച്, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയുടെ അളവ്  കുട്ടികൾ നേരിട്ട് കണ്ടെത്തും, സൂക്ഷ്മ മൂലകങ്ങളുടെ അളവ് കൃഷിഭവന്റെ സഹായത്തോടെയും കണ്ടെത്തുന്നതാണ്.
കുട്ടികൾ കണ്ടെത്തുന്ന ഗുണനിലവാരവും മണ്ണിന്റെ രചന, ജലവാഹകശേഷി എന്നിവയും ഉപയോഗപ്പെടുത്തികൊണ്ട് കരുനാഗപ്പള്ളി നഗരസഭയുടെ സോയിൽ മാപ്പ് തയ്യാറാക്കും. പദ്ധതിയുടെ ഉദ്ഘാടനം സോയിൽ സാമ്പിളുകളുടെ ഗുണനിലവാരം പരിശോധിച്ച കൊണ്ട് നഗരസഭാ വൈസ് ചർമം ശ്രി ആർ രവീന്ദ്രന്പിള്ള നിർവഹിച്ചു. പി ടി എ പ്രസിഡന്റ് എം കെ അഷ്‌റഫ് എസ് എം സി ചെയര്മാൻ ബി എസ് രഞ്ജിത് വൈസ് പ്രസിഡന്റ് വിനീത് ഡെപ്യൂട്ടി എച് എം രാജേന്ദ്രൻ, കൃഷി അസിസ്റ്റന്റ് കോഓർഡിനേറ്റർ മിനി, സോപാനം ശ്രീകുമാർ താഹ സർ ലാസിമാ സലിം സീഡ് ക്ലബ് പ്രസിഡന്റ് അൽഫിയ സെക്രട്ടറി അനൂപ് പ്രോഗ്രാം ലീഡർ എന്നിവർ പങ്കെടുത്തു.

December 12
12:53 2019

Write a Comment

Related News