SEED News

ജൈവ പച്ചക്കറി കൃഷി

ചെറിയഅഴീക്കൽ : മാതൃഭൂമി സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചെറിയഴീക്കൽ ഗവ.എൽ.പി.സ്കൂളിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ആലപ്പാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്.സുഹാസിനി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എൻ.കനകൻ ,എസ്.എം.സി. അംഗങ്ങളായ എം.ശശിധരൻ, എം.എസ്.ജയരാജ് ,ഹെഡ്മിസ്ട്രസ്സ് ഒ.സുഭഗ, അധ്യാപകരായ കെ.ഉല്ലാസ് കുമാർ, കെ.യു.വിദ്യാവതി, എസ്.നിഷ, എൽ .രമ്യ, ജെറി മോഹൻ, ദിവ്യ, അശ്വതി, ശിവതാര എന്നിവർ നേതൃത്വം നൽകി.വിഷരഹിത പച്ചക്കറി സ്കൂളിലും വീട്ടിലും എന്ന പദ്ധതിയുടെ ഭാഗമായാണ് സീഡ് പ്രവർത്തകർ സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചത്. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്നുണ്ട്. മുൻ വർഷങ്ങളിൽ മികച്ച വിളവ് ലഭിച്ചിരുന്നു.
Attachments area

December 12
12:53 2019

Write a Comment

Related News