reporter News

ബണ്ടുകെട്ടി രക്ഷിക്കണേ, ഞങ്ങളുടെ സ്കൂളിനെയും

കൈനകരി: വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു സ്കൂളാണ് ഞങ്ങളുടേത്. അതിനൊപ്പം മടവീഴ്ചയും കൂടിയായപ്പോൾ പഠനംമുടങ്ങുന്ന ദിവസങ്ങൾ കൂടിയിരിക്കുകയാണ്. കൈനകരിയിലെ കനകാശ്ശേരി പാടശേരത്തിന്റെ മടവീഴ്ചയാണ് ഇപ്പോൾ ഏറെ ദുരിതത്തിലാക്കിയിരിക്കുന്നത്.
 കനകാശ്ശേരിയിൽ മടവീണപ്പോൾ മീനപ്പള്ളി, വലിയശ്ശേരി എന്നീ സമീപ പാടശേഖരങ്ങളിലും വെള്ളംകയറി. കൃഷി മുടങ്ങി. ഇതിനൊപ്പം ഞങ്ങളുടെ സ്കൂൾപരിസരവും വെള്ളം നിറഞ്ഞിരിക്കുകയാണ്. സ്കൂളിലേക്ക് എത്തുന്നതിനും സ്കൂളിലിരുന്ന് പഠിക്കുന്നതിനും പറ്റാത്ത അന്തരീക്ഷമാണ്. മുമ്പൊക്കെ ചെളി, മുള, തെങ്ങിൻകുറ്റി, കയർ എന്നിവയൊക്കെ കൊണ്ടാണ് ബണ്ട് ബലപ്പെടുത്തിയിരുന്നത്. ഇക്കുറി കടൽമണൽ ചാക്കുകളിൽ നിറച്ചുവച്ചതാണ് പ്രശ്നമായതെന്ന് പറയുന്നു. അതിനാൽ മടവീഴ്ച തുടരെയായി. കർഷകരും അധികൃതരും ചർച്ചചെയ്ത് എല്ലാം പരിഹരിക്കുമെന്നാണ് പ്രതീക്ഷ.  അത് വേഗത്തിലായാൽ എനിക്കൊപ്പമുള്ള വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏറെ ആശ്വാസമാകും. ഇതിനായി എല്ലാവരുടെയും ഇടപെടൽ ഉണ്ടാകേണ്ടതാണ്.

December 28
12:53 2019

Write a Comment