SEED News

മൂന്നാർ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ കഴിവു തെളിയിച്ച് ഇsമലക്കുടിയിലെ സീഡ് കൂട്ടുകാർ

ഇടമലക്കുടി :മൂന്നാർ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ കഴിവു തെളിയിച്ച് ഇs മലക്കുടിയിലെ സീഡ് ക്ലബ് കൂട്ടുകാർ. ഉപജില്ലാ പ്രവർത്തി പരിചയമേളയിൽ പങ്കെടുത്ത പത്തു കുട്ടികളിൽ അഞ്ചുപേർക്ക് സമ്മാനം ലഭിച്ചു. സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന തൊഴിൽ പരിശീലന ശിൽപ്പശാലയിൽ പരിശീലനം നേടിയ കുട്ടികളാണ് അഭിമാനാർഹമായ നേട്ടം കൈവരിച്ചത്.സ്‌കൂൾ അദ്ധ്യാപകൻ  ഡി ആർ ഷിംലൽ കുട്ടികൾക്ക് പരിശീലനം നൽകി .പങ്കെടുത്ത ഇനങ്ങളിലെല്ലാം മികച്ച ഗ്രേഡും കുട്ടികൾ നേടി.18 കിലോമീറ്റർ കൊടും കാട്ടിലൂടെ നടന്നു  പ്രതികൂല കാലാവസ്ഥയേയും സാഹചര്യത്തേയും മറികടന്നാണ് ഇടമലക്കുടിയിലെ കുട്ടികൾ ഈ നേട്ടം കൈവരിച്ചത്. അദ്ധ്യാപകരും സ്‌കൂളിലെ മറ്റു ജോലിക്കാരും കയ്യിൽ നിന്നും പൈസ മുടക്കിയാണ് കുട്ടികളെ പരിശീലിപ്പിച്ചതും മത്സരത്തിനായി പങ്കെടുപ്പിച്ചതും.അധികൃതരുടെ പക്കൽ നിന്ന് സഹായം ലഭിച്ചില്ലെങ്കിൽ അടുത്താണ് വർഷം ഇത് തുടരാൻ ബുദ്ധിമുട്ടാകുമെന്നു അഡയാപകർ പറയുന്നു   വിജയികളും സമ്മാനം നേടിയവരും ധനുഷ് .ആർ (ഒന്നാം സമ്മാനം) ഷീറ്റ് മെറ്റൽ പ്രൊഡക്ട്രാധിക.ബി (രണ്ടാം സ്ഥാനം), വോളിബോൾ നെറ്റ് നിർമ്മാണം,സേതുലക്ഷ്മി ആർ (മൂന്നാം സമ്മാനം) കുട നിർമ്മാണം,കാർത്തിക് എൻ (മൂന്നാം സമ്മാനം),ഇലക്ട്രിക്കൽ വയറിംഗ്ശ്രീ,കൃഷ്ണൻ വി(മൂന്നാം സ്ഥാനം),അഗർബത്തി നിർമ്മാണം
വിജയികൾക്ക് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ അനുമോദനച്ചടങ്ങ് സംഘടിപ്പിക്കും.

ഫോട്ടോ :  ഉപജില്ലാ ശാസ്ത്രോത്സവത്തിൽ പങ്കെടുത്തു സമ്മാനം നേടിയ വിദ്യാർഥികൾ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും ഒപ്പം 

January 04
12:53 2020

Write a Comment

Related News