SEED News

പേപ്പർബാഗുകൾ വിതരണം ചെയ്തു

കോഴിക്കോട്: എരവന്നൂർ ലിറ്റിൽ ഡാഫൊഡിൽസ് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് നിർമാജനത്തിന്റെ ഭാഗമായി നിർമിച്ച പേപ്പർ ബാഗുകളും പേപ്പർ പേനകളും വിതരണം ചെയ്തു. നിത്യ ജീവിതത്തിൽ പരിസ്ഥിതിസൗഹൃദമായ വസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ മൂല്യങ്ങൾ വിദ്യാർഥികൾ നാട്ടുകാർക്ക് പകർന്നു നൽകി. നെഹ്‌റു അവാർഡ് ജേതാവും മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് അവാർഡ് ലഭിച്ച പ്രധാനാധ്യാപകൻ എൻ. രാമചന്ദ്രൻ നായർ, അഖിലേഷ് കുമാർ, വൃന്ദ വനജ, സീഡ് കോ-ഓർഡിനേറ്റർ പി.ടി. ശീത എന്നിവർ സംസാരിച്ചു.

January 15
12:53 2020

Write a Comment

Related News