SEED News

പറവയ്ക്ക് ഒരു കുടം ഒരുക്കി സീഡ് ക്ലബ്ബ്

മേലടി: ഉപജില്ലയിലെ എസ്.എൻ.ബി.എം. ഗവ.യു.പി. സ്കൂളിലെ ‘പറവയ്ക്ക് ഒരു കുടം’ പദ്ധതി നഗരസഭാ ഉപാധ്യക്ഷൻ കെ.വി. ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. സ്കൂൾവളപ്പിൽ നൂറോളം കുടങ്ങൾ സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.വാർഡ് കൗൺസിലർ യു.പി. ഫിറോസ് അധ്യക്ഷനായിരുന്നു. മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ കെ. ഹരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു പി.ടി.എ. പ്രസിഡന്റ് സാജിദ്, കെ.കെ. ഫൈസൽ, പ്രധാനാധ്യാപകൻ കെ.കെ. രാമകൃഷ്ണൻ, എ.ടി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു

January 21
12:53 2020

Write a Comment

Related News