SEED News

തുണിസഞ്ചി വിതരണംചെയ്തു

കോഴിക്കോട്ചേളന്നൂർ ശ്രീനാരായണഗുരു കോളേജ് സീഡ്ക്ലബ്ബ് വിദ്യാർഥികൾ അധ്യാപകർക്ക് തുണിസഞ്ചി വിതരണംചെയ്തു. എസ്.എൻ.ട്രസ്റ്റ് എക്‌സിക്യുട്ടീവ് അംഗവും കോളേജ് മാനേജ്‌മെന്റ് നോമിനിയുമായ പി.എം. രവീന്ദ്രൻ ഉദ്ഘാടനംചെയ്തു.മാതൃഭൂമിയുടെ നേതൃത്വത്തിൽ നടത്തിയ തുണിസഞ്ചി വിപ്ലവപദ്ധതിയുടെ ഭാഗമായി തയ്ച്ചുകിട്ടിയ തുണിസഞ്ചികളാണ് വിതരണംചെയ്തത്. പ്രിൻസിപ്പൽ ഡോ. വി. ദേവിപ്രിയ, സീഡ് കോ-ഓർഡിനേറ്ററായ ഡോ. എൻ. അനുസ്മിത, സീഡ്ക്ലബ്ബ് അംഗങ്ങളായ ദേവരാഗ്, പി. ഷംനാദ്, ഹർഷദ് റഹ്മാൻ, മുഹമ്മദ് ഷഫീഖ്, ആര്യ, സോനുസാനിയ, തീർഥ, ദേവനന്ദ തുടങ്ങിയവർ നേതൃത്വം നൽകി.

January 27
12:53 2020

Write a Comment

Related News