SEED News

ഊർജസംരക്ഷണം: എൽ.ഇ.ഡി. ബൾബുകൾ നിർമിച്ച് സീഡ് ക്ളബ്ബ്

ചാരുംമൂട്: ഊർജസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി എൽ.ഇ.ഡി. ബൾബുകൾ നിർമിച്ച് താമരക്കുളം വി.വി.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബ്.വിഷു ജി.സാബുവാണ് കുട്ടികളെ എൽ.ഇ.ഡി. ബൾബ് നിർമിക്കാൻ പരിശീലിപ്പിച്ചത്. 200 ബൾബുകൾ സീഡ് ക്ലബ്ബ് നിർമിച്ചു. 45 രൂപയാണ് ഒരു എൽ.ഇ.ഡി. ബൾബ് നിർമിക്കുന്നതിന് ചെലവ്. ബൾബുകൾ വിദ്യാർഥികൾക്ക് സൗജന്യമായി നൽകി.പരിശീലനം ലഭിച്ച സീഡ് ക്ലബ്ബ് അംഗങ്ങൾ ഊർജസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും എൽ.ഇ.ഡി. ബൾബ് നിർമിക്കുന്നതിന് പരിശീലനം നൽകും.ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എം.എസ്.സലാമത്ത് അധ്യക്ഷനായി. പ്രിൻസിപ്പൽ ജിജി എച്ച്.നായർ, ഡെപ്യൂട്ടി എച്ച്.എം. എ.എൻ.ശിവപ്രസാദ്, സ്റ്റാഫ് സെക്രട്ടറി സി.എസ്.ഹരികൃഷ്ണൻ, അധ്യാപകൻ റാഫി രാമനാഥ്, സീഡ് കോ-ഓർഡിനേറ്റർ ശാന്തി തോമസ് എന്നിവർ നേതൃത്വം നൽകി.

February 04
12:53 2020

Write a Comment

Related News