SEED News

20 ഇല, 55 വിഭവങ്ങൾ: വ്യത്യസ്തമായി ചെമ്പുംപുറം സ്കൂളിലെ ഭക്ഷ്യമേള

നെടുമുടി: ഇലകൾകൊണ്ട് വ്യത്യസ്ത വിഭവങ്ങൾ ഉണ്ടാക്കി ശ്രദ്ധേയമായി മാറിയിരിക്കുകയാണ് കുപ്പപ്പുറം ഗവ.ഹൈസ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും. 20ഓളം ഇലകളുപയോഗിച്ച് വ്യത്യസ്തങ്ങളായ 55 വിഭവങ്ങൾ ഒരുക്കിയായിരുന്നു.സ്‌കൂളിലെ വിദ്യാർഥികളുടേയും അധ്യാപകരുടേയും രക്ഷാകർത്താക്കളുടേയും ഉച്ചഭക്ഷണം. വീടുകളിൽനിന്നും പറമ്പുകളിൽനിന്നും ശേഖരിച്ച ഇലകൾകൊണ്ട് കുട്ടികൾ തന്നെയാണ് വിഭവങ്ങൾ ഉണ്ടാക്കിയത്. മത്തയില കട്‌ലറ്റ്, ചേമ്പില ഇഡ്ഡലി, കുടങ്ങൽ നെയ്യപ്പം, ചെമ്പരത്തി ജൂസ്, പേരയില ജൂസ്, വിവിധയിനം തോരൻ, മറ്റ് വിവിധയിനം കറികൾ ഇങ്ങനെ പോകുന്നു കുട്ടികളുടെ മെനു. വിഭവങ്ങൾ കൊണ്ടുള്ള ഭക്ഷ്യമേളയും ഇലകളുടെ പ്രദർശനവും സംഘടിപ്പിച്ചു. ഭക്ഷണത്തിൽ പോഷകഗുണമുള്ള ഇലകൾ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുകയും കറികൾ എങ്ങനെ ഉണ്ടാക്കുകയെന്ന് പഠിപ്പിക്കുകയുമായിരുന്നു ഉദ്ദേശ്യം.മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പ്രധാനാധ്യാപകൻ പി.ശാർങ്‌ഗൻ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. സീഡ് കോ- ഓർഡിനേറ്റർ ചിത്രമോൾ, അധ്യാപകരായ റോബർട്ട്, വെങ്കിടേശ്വര ആചാര്യർ, ജാൻസി ബിയാട്രിസ് എന്നിവർ നേതൃത്വം നൽകി.

February 04
12:53 2020

Write a Comment

Related News