SEED News

നക്ഷത്രവനം പദ്ധതിക്ക് തുടക്കമിട്ട് സീഡ് വിദ്യാർഥികൾ

മാന്നാർ : ക്ഷേത്രവളപ്പിൽ നക്ഷത്രവനത്തിന് മാതൃഭൂമി സീഡ് വിദ്യാർഥികളിലൂടെ തുടക്കം. കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്രത്തിലാണ് ശ്രീഭുവനേശ്വരി ഹയർസെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി പ്രകൃതി സീഡ് ക്ലബ്ബ് വിദ്യാർഥികൾ നക്ഷത്രവനത്തൈകൾ വെച്ചുപിടിപ്പിച്ചത്. ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തിന്റെ തെക്കുവശത്ത് നക്ഷത്ര ഉദ്യാനത്തിനായി സ്ഥലം കണ്ടെത്തുകയായിരുന്നു. 28 നക്ഷത്രങ്ങളുടെ പേരിലുള്ള തൈകളാണ് നടുന്നത്. ദേവസ്വം മാനേജർ സോമനാഥൻനായർ, സ്‌കൂൾ മാനേജർ കെ.ജി.ഗോപാലകൃഷ്ണൻനായർ എന്നിവർ തൈകൾ നട്ട് പദ്ധതിക്ക് തുടക്കമിട്ടു.
പ്രിൻസിപ്പൽ എസ്.വിജയലക്ഷ്മി, സീഡ് കോ-ഓർഡിനേറ്റർ ബി.ശ്രീലത, ബിന്ദു എം.പിള്ള, വി.അനിത, കൃഷ്ണഗാഥ, വത്സലാ ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

February 04
12:53 2020

Write a Comment

Related News