SEED News

അതിഥികൾക്ക് ‘സീഡ് ബോൾ’ സമ്മാനം



കോട്ടയം സി.എം.എസ്. കോളേജ് ഹയർസെക്കൻഡറി സ്കൂളിന്റെ 203-ാം വാർഷിക സമ്മേളനം എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ പി.വി.ഏലിയാസ് ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം: സ്കൂളിൽ വിശിഷ്ടാതിഥികളായെത്തിയവർക്ക് ‘സീഡ് ബോൾ’ സമ്മാനിച്ച് സി.എം.എസ്. കോളേജ് ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകർ. സ്കൂളിന്റെ 203-ാം വാർഷിക സമ്മേളനവേദിയിലാണ് കുട്ടികൾ വിത്തുകൾ അടക്കം ചെയ്ത മൺപന്തുകൾ സമ്മാനമായി നൽകിയത്.
എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ പി.വി.ഏലിയാസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ റവ.വിജുവർക്കി ജോർജ് അധ്യക്ഷനായി. കലാപരിപാടികൾ മിമിക്രിതാരം അരുൺ കടുവാക്കുളം ഉദ്ഘാടനം ചെയ്തു. റവ.ഷെറി വർഗീസ്, പ്രിൻസിപ്പൽ മോൻസൺ ജി.മാത്യൂസ്, പ്രഥമാധ്യാപകൻ ബിനോയ് പി.ഈപ്പൻ, രാധാകൃഷ്ണൻ കോയിക്കൽ, ജയ് പി.പോൾ, സക്കീർ ചങ്ങമ്പള്ളി, ആനിമോൾ കുര്യൻ, ബാബുമാത്യു എന്നിവർ പ്രസംഗിച്ചു.

February 29
12:53 2020

Write a Comment

Related News