environmental News

പശ്ചിമഘട്ടത്തിൽ നിന്നൊരു ഓർക്കിഡ്‌ സുന്ദരി

പശ്ചിമഘട്ടത്തിൽ ലോകത്തിലെ അപൂർവയിനം ഓർക്കിഡ് കണ്ടെത്തി. കർണാടകത്തിലെ ചിക്കമഗളൂരു മലനിരകളിലാണ് മലയാളി ശാസ്ത്രജ്ഞർ ഇവ കണ്ടെത്തിയത്.‘ക്ലീസോ സെന്ററൊൺ നെഗ്ലക്ടം’ എന്നാണ് ഇതിന്റെ ശാസ്ത്രനാമം. എട്ടെണ്ണംമാത്രമേ കണ്ടെത്താനായുള്ളൂ. അതിനാൽ ഇവ ഏറ്റവും സംരക്ഷിതയിനമാണെന്ന് വിലയിരുത്തുന്നു.ആലപ്പുഴ എസ്.ഡി. കോളേജ് സസ്യശാസ്ത്രവിഭാഗത്തിലെ ഡോ. ജോസ് മാത്യു, ബഹ്റൈനിലെ എൻജിനിയർ മാത്യു ജോസ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനെ കണ്ടെത്തിയത്. വർഷങ്ങളായി നടത്തിയ പരിശോധനയിലാണ് ഇവ പുതിയതും അപൂർവവുമായ ഇനമാണെന്ന് തിരിച്ചറിഞ്ഞത്. ‘സ്പീഷിസ്’ എന്ന സയൻസ് ജേണൽ ഇതിന്റെ അപൂർവത ശാസ്ത്രലോകത്തെ അറിയിക്കുകയുംചെയ്തു.തെക്കെ ഇന്ത്യയിൽ കണ്ടെത്തിയ എട്ടിനങ്ങളും മറ്റു ഓർക്കിഡിൽനിന്ന്‌ വ്യത്യസ്തമായി നീണ്ട വെള്ളംനിറഞ്ഞ തണ്ടുകളും (ഏകദേശം 40 സെന്റീമീറ്ററോളം) നീലിമയേറിയ ചുവപ്പുനിറവുമാണ്. പൂങ്കുലയ്ക് അഞ്ചുസെന്റീമീറ്ററോളം നീളമുണ്ട്. ഇത് ഒരുമാസംവരെ നിലനിൽക്കും.ലോകത്ത് ക്ലീസോ സെന്ററൊൺ ജനുസ്സിൽ ആറിനംമാത്രമാണ് കണ്ടെത്തിയിട്ടുള്ളതെന്ന് സ്പീഷിസ് മാസിക റിപ്പോർട്ടുചെയ്യുന്നു. ഏറെക്കാലം മുമ്പ് തെക്കെ ഇന്ത്യയിലും ശ്രീലങ്കയിലും ഇവ കണ്ടെത്തിയെങ്കിലും ഇവ ‘റോബിക്യൂഷ്യാ റോസിയ’ എന്ന സസ്യയിനമായാണ് ശാസ്ത്രലോകം വിലയിരുത്തിയത്. എന്നാൽ, ഡോ. ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ പഠനവും നിരീക്ഷണവുമാണ് ഇത് അത്യപൂർവയിനമായ ക്ലീസോസെന്ററൊൺ നെഗ്ലക്ടമാണെന്ന് തിരിച്ചറിയാനിടയായത്.

March 01
12:53 2020

Write a Comment