SEED News

പച്ചക്കറികൾ വിളയിച്ചത് മാതൃഭൂമി സീഡ് ക്ലബ്ബ്

കണിച്ചുകുളങ്ങര: സ്‌കൂൾ മുറ്റത്ത് കുട്ടിക്കർഷകർ വിളയിച്ച ജൈവപച്ചക്കറികൾ കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ചിക്കരക്കുട്ടികൾക്ക് സമർപ്പിച്ചു. കണിച്ചുകുളങ്ങര ഹൈസ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളായ വിദ്യാർഥികൾ വിളയിച്ച പച്ചക്കറികളാണ് ചിക്കരക്കുട്ടികൾക്ക് സമ്മാനിച്ചത്.
കഴിഞ്ഞ ജൂലായ് മുതൽ സ്‌കൂൾവളപ്പിൽ കൃഷി ഉണ്ട്. കഴിഞ്ഞ നവംബറിൽ രണ്ടാംഘട്ടം തുടങ്ങി. വെണ്ട, പയർ, കുക്കുംബർ, പച്ചമുളക്, നിത്യവഴുതന എന്നിയാണ് അഞ്ച് സെന്റ് സ്ഥലത്ത് കൃഷി ചെയ്യുന്നത്. ഇതിനകംഅഞ്ഞൂറ്്‌ കിലോയോളം പച്ചക്കറി ഉത്‌പാദിപ്പിച്ചു. പ്രധാനാധ്യാപിക കെ.പി.ഷീബ, സീഡ് കോ-ഓർഡിനേറ്റർ അരുണാ രവീന്ദ്രൻ, അധ്യാപിക ആർ.സന്ധ്യ എന്നിവരുടെ നേതൃത്വത്തിൽ പച്ചക്കറികളുമായി കുട്ടികൾ ക്ഷേത്രത്തിൽ എത്തി. ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ, ഖജാൻജി കെ.കെ.മഹേശൻ, ആര്യൻ എന്നിവർ ചേർന്ന് പച്ചക്കറികൾ സ്വീകരിച്ചു. ദേവസ്വം കാന്റീൻ വഴി ജൈവപച്ചക്കറികൾ വിഭവങ്ങളാക്കി ചിക്കരക്കുട്ടികൾക്ക് നൽകുമെന്ന് സെക്രട്ടറി പി.കെ.ധനേശൻ പറഞ്ഞു.

March 03
12:53 2020

Write a Comment

Related News