SEED News

വി.വി.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബിന്റെ മണ്ണറിവ് ഡോക്യുമെന്ററി പ്രകാശനം ചെയ്തു

ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിന്റെയും പരിസ്ഥിതി പഠനയാത്ര ആരംഭിച്ചു. പ്രകൃതിസ്നേഹികളായ വ്യക്തികളുടെ പ്രവർത്തനങ്ങളെ പഠിച്ച് അവരുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തിക്കുകയാണ് സീഡ് ക്ലബ്ബും ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റും. കർഷകമിത്ര അവാർഡ് ജേതാവും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ രജനി ജയദേവിന്റെ വീട്ടിലെ ജൈവ ഹൈടെക് ഫാമിൽനിന്നാണ് മണ്ണറിവ് പരിസ്ഥിതി പഠനയാത്ര  ആരംഭിച്ചത്.  ഫാമിനെ കുറിച്ച്‌ തയ്യാറാക്കിയ മണ്ണറിവ് ഡോക്യുമെന്ററി ആർ.രാജേഷ് എം.എൽ.എ. പ്രകാശനം ചെയ്തു. താമരക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ഗീത അധ്യക്ഷയായി. ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള, പ്രിൻസിപ്പൽ ജിജി എച്ച്.നായർ, ഡെപ്യൂട്ടി എച്ച്.എം. എ.എൻ.ശിവപ്രസാദ്, പി.ടി.എ. വൈസ് പ്രസിഡന്റ് ഭാവചിത്ര ചന്ദ്രബാബു,സ്റ്റാഫ് സെക്രട്ടറി സി.എസ്.ഹരികൃഷ്ണൻ, കെ.വി രാജശേഖരൻ എന്നിവർ പ്രസംഗിച്ചു. 
അധ്യാപകരായ സി.ആർ. ബിനു, റാഫി രാമനാഥ്, വീണാചന്ദ്രൻ, പിങ്കി ശ്രീകാന്ത്, സീഡ് കോ-ഓർഡിനേറ്റർ ശാന്തി തോമസ് എന്നിവരാണ് ഡോക്യുമെന്ററിയുടെ പിന്നണിയിൽ.  

March 03
12:53 2020

Write a Comment

Related News