SEED News

മാലിന്യം തള്ളുന്നു; വഴിനടക്കാനാവുന്നില്ലെന്ന് പരാതി

പത്തിരിപ്പാല: കയ്പയിൽ ക്ഷേത്രവഴിയിൽ പ്ലാസ്റ്റിക്മാലിന്യവും കോഴിയവശിഷ്ടങ്ങളും തള്ളുന്നത് കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. കോഴിശ്ശേരിക്കളംപടി ഭാഗത്തേക്ക് പോകുന്ന പഞ്ചായത്ത് റോഡിൽ ആളൊഴിഞ്ഞ ഭാഗത്താണ് മാലിന്യം തള്ളുന്നത്.

കോഴിവേസ്റ്റും പ്ലാസ്റ്റിക്മാലിന്യവും കുമിഞ്ഞുകൂടി രൂക്ഷമായ ദുർഗന്ധം കാരണം വഴി നടക്കാൻപോലും കഴിയുന്നില്ലെന്ന് മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു.പി. സ്കൂളിലെ വിദ്യാർഥികൾ പറയുന്നു. മാലിന്യം കുന്നുകൂടുന്നതുമൂലം തെരുവുനായ്ക്കളുടെ ശല്യവുമുണ്ട്. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലവ്‌ പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചെങ്കിലും വീണ്ടും കുമിഞ്ഞുകൂടുകയാണ്. പ്രദേശത്ത് മാലിന്യം തള്ളുന്നത് തടയാൻ പഞ്ചായത്തധികൃതരും നിയമപാലകരും നടപടി സ്വീകരിക്കണമെന്ന്‌ കുട്ടികൾ ആവശ്യപ്പെട്ടു.

March 12
12:53 2020

Write a Comment

Related News