SEED News

പറവകൾക്ക് ഒരു തണ്ണീർത്തടം പദ്ധതി തുടങ്ങി

ഷൊർണ്ണൂർ: എ.യു.പി. സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പറവകൾക്ക് ഒരു തണ്ണീർത്തടം പദ്ധതി ആരംഭിച്ചു. ഷൊർണൂർ ബി.ആർ.സി. ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ വി. അനിത ഉദ്ഘാടനം ചെയ്തു.

ചൂടിക്കയർ ഉപയോഗിച്ച് ഉണ്ടാക്കിയ ഉറികളിലും മരക്കൊമ്പുകളിലും ചെറിയ മൺചട്ടികൾ തൂക്കിയിട്ട് കുടിവെള്ളം ഒഴിച്ചുവെച്ചു. മൺചട്ടികൾ, ചിരട്ടകൾ എന്നിവ ഉപയോഗിച്ച് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയപരിസരങ്ങളിലും വിദ്യാർഥികളുടെ വീടുകളിലും പറവകൾക്ക് ദാഹജലം ഒരുക്കുണ്ട്.

പരിപാടിക്ക് പ്രധാനാധ്യാപകൻ കെ. ഷാജി, സീഡ് കോ-ഓർഡിനേറ്റർ കെ.കെ. ഗീതാഭായ് എന്നിവർ നേതൃത്വം നൽകി.

March 12
12:53 2020

Write a Comment

Related News