environmental News

തായ്‌വാന്‍ തീരത്തേക്ക് ലെതര്‍ബാക്കുകള്‍.

ലോകത്തിലെ ഏറ്റവും വലിയ കടലാമയാണ് ലെതര്‍ബാക്കുകള്‍. അറ്റ്‌ലാന്റിക് മഹാസമുദ്രം, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലാണ് ഇവയെ കൂടുതലായി കാണുന്നത്. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ലെതര്‍ബാക്കുകളും ഉള്‍പ്പെടുന്നു. വളരെ അപൂര്‍വമായി മാത്രമേ ഈ കടലാമകളെ കാണപ്പെടാറുള്ളൂ. ലോകമാകെ കൊറോണ വൈറസ് പടര്‍ന്നു പിടിച്ച പശ്ചാത്തലത്തില്‍ ഈ കടലാമകള്‍ വീണ്ടും തിരിച്ചെത്തിയിരിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം തായ്‌വാന്‍ കടല്‍ത്തീരത്തേക്ക് ലെതര്‍ബാക്കുകള്‍ തിരിച്ചെത്തിയതായി പരിസ്ഥിതിപ്രവര്‍ത്തകര്‍ കണ്ടെത്തി.

ലോകമൊട്ടാകെ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതിന്റെ പശ്ചാത്തലത്തില്‍ മനുഷ്യര്‍ പുറത്തിറങ്ങാതിരുന്നതും കടല്‍ത്തീരങ്ങള്‍ ഒഴിഞ്ഞുകിടന്നതുമാണ് ലെതര്‍ബാക്കുകളുടെ തിരിച്ചുവരവിന് കാരണമായതെന്നും മനസിലാക്കുന്നു. കഴിഞ്ഞ നവംബറില്‍ 11 കടലാമ കൂടുകളാണ് കണ്ടെത്താന്‍ കഴിഞ്ഞത്. 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ എണ്ണമാണ് ഇത്. 

April 23
12:53 2020

Write a Comment