environmental News

പിങ്ക് നഗരമായി നവി;വിരുന്നെത്തിയത് ഒന്നര ലക്ഷത്തിലധികം രാജഹംസങ്ങൾ

 ദേശാടന പക്ഷികളായ രാജഹംസങ്ങൾ മുംബൈയിൽ വിരുന്നെത്താറുണ്ടെങ്കിലും ഇത്രയധികം പക്ഷികൾ കൂട്ടത്തോടെയെത്തുന്നത് ആദ്യമായിട്ടാണെന്ന് ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി. നവി മുംബൈയിലെ ചതുപ്പു നിലങ്ങളിലും മറ്റും ചേക്കേറിയ രാജഹംസങ്ങൾ ഈ  മഹാനഗരത്തെ പിങ്ക് നഗരമാക്കി മാറ്റിയിരിക്കുകയാണ്. 
ഈ വർഷമാദ്യം രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം ഒരു ലക്ഷത്തിലധികം രാജഹംസങ്ങൾ ഇവിടെയെത്തിയിരുന്നു. കോവിഡ് ഭീതിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ രാജഹംസങ്ങളുടെ എണ്ണവും വർധിച്ചു.ശാന്തമായ അന്തരീക്ഷമാകാം കൂടുതൽ രാജഹംസങ്ങളെ ഇവിടേക്ക് ആകർഷിച്ചതെന്നാണ് നിഗമനം. പോയ വർഷങ്ങളെ അപേക്ഷിച്ച് 25 ശതമാനത്തിലധികം വർധനവ് പക്ഷികളുടെ വരവിലുണ്ടായെന്ന് ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി ഡയറക്ടർ ഡോ. ദീപക് ആപ്തെ വ്യക്തമാക്കി.
ഒരു മീറ്ററോളം നീളമുള്ള കാലുകളും നീണ്ട കഴുത്തിത്തും പുറമെ പിങ്ക് നിറം കലർന്ന കൊക്കും വെളുത്ത തൂവലുകളുമാണ് ഇവയുടെ പ്രത്യേകത. ചിറകുകളിലെ തൂവലുകൾക്കു കടുത്ത പിങ്ക് നിറമായിരിക്കും. നീണ്ടുവളഞ്ഞ കൊക്കിന്റെ അഗ്രഭാഗം കറുപ്പുനിറത്തിലായിരിക്കും. നൂറുപക്ഷികളെങ്കിലും അടങ്ങുന്ന സംഘമായിട്ടായിരിക്കും യാത്ര. ഒരു ദിവസം അഞ്ഞൂറിലേറെ കിലോമീറ്റർ താണ്ടും.വെള്ളത്തിലും കരയിലുമുള്ള ചെറുപ്രാണികളും സസ്യങ്ങളുടെ വിത്തുകളുമാണു പ്രധാന ആഹാരം. 

April 29
12:53 2020

Write a Comment