ശിംശപ നട്ട് ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം
തൃശൂർ :ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം ഹയർ സെക്കൻ്ററി സ്ക്കൂളിൽ വടക്കാഞ്ചേരി എം എൽ എ അനിൽ അക്കര ശിംശപവൃക്ഷം നട്ടു ഉൽഘാടനം ചെയ്തു, സ്ക്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇതിഹാസ കൃതിയായരാമായണത്തിൽ പരാമർശിക്കുന്ന മരങ്ങൾ ഒരു വർഷമായി സ്ക്കൂൾ കാമ്പസിൽ നട്ടുപിടിപ്പിച്ചു വരികയായിരുന്നു അതിൻ്റെ ഭാഗമായി അത്യപൂർവമായ ശിംശപവൃക്ഷം സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി ആനന്ദൻ എത്തിച്ചിരുന്നു. അശോകവനിയിൽ ശിംശപ വൃക്ഷത്തിന്റെ ചുവട്ടിലാണ് സീത ദേവി ഇരുന്നിരുന്നത്.ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച 41 ഇനം വ്യത്യസ്ത വൃക്ഷങ്ങൾ കൊണ്ടാണ് രാവണൻ അശോകവനി നിർമിച്ചത്. ചടങ്ങിൽ ശ്രീരാമകൃഷ്ണമഠാധിപതി സ്വാമി സദ്ഭവാനന്ദ, സ്ക്കൂൾ ഹെഡ്മിസ്ട്രസ് പി എസ് രജിത ,സീഡ് ക്ലബ് കോഡിനേറ്റർ എം.എസ് രാജേഷ് എന്നിവർ പങ്കെടുത്തു
ചിത്രം :ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിൽവടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കര ശിംശപവൃക്ഷം നടുന്നു