SEED News

പ്ലാസ്റ്റിക് കവറുകളിൽ നാട്ടുമാവിൻ തൈകൾ ഒരുക്കി അധ്യാപിക

കൊച്ചി: കോവിഡ്കാലത്ത് സീഡ് പ്രവർത്തനങ്ങളിൽ വേറിട്ട പാത കണ്ടെത്തി ഗംഗാദേവിയെന്ന മലയാളം അധ്യാപിക. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളിൽ നാട്ടുമാവിൻ തൈകൾ മുളപ്പിച്ച് പരിപാലിക്കുകയായിരുന്നു ഇവർ. ലോക്ക്ഡൗൺ സമയം വേറിട്ടരീതിയിൽ എങ്ങനെ ഉപയോഗിക്കാം എന്ന ചിന്തയാണ് ഇത്തരം ആശയത്തിലേക്ക് ഗംഗാദേവിയെ എത്തിച്ചത്.

നവനിർമാൺ സ്കൂളിലെ അധ്യാപികയും സ്കൂളിലെ ‘മാതൃഭൂമി’ സീഡിന്റെ കോ-ഓർഡിനേറ്ററുമായ ഗംഗാദേവി പടമുകൾ സാറ്റലൈറ്റ് ടൗൺഷിപ്പിലാണ് താമസിക്കുന്നത്. മാർച്ച് 23-നാണ് അധ്യാപിക പ്ലാസ്റ്റിക് കവറുകളിൽ നാട്ടുമാവിൻ തൈകൾ നട്ടുവളർത്താൻ തുടങ്ങിയത്.

തൈകൾ പരിസ്ഥിതി പ്രവർത്തകൻ വൃക്ഷവൈദ്യൻ കെ. ബിനുവിന് ഗംഗാദേവി കൈമാറി. പൊതു ഇടങ്ങളിൽ തണലായി മാറുന്നതിന് തൈകൾ നടുമെന്ന് ബിനു പറഞ്ഞു.

അമ്മ രാധാദേവി, ഭർത്താവ് ഹരീഷ്, മക്കളായ നാരായണൻ, ശങ്കരൻ എന്നിവരുടെ സഹായമാണ് ഇത്തരം ഒരു ദൗത്യം ചെയ്യാൻ തന്നെ സഹായിച്ചതെന്ന് ഗംഗാദേവി പറഞ്ഞു.

June 22
12:53 2020

Write a Comment

Related News