SEED News

ബഷീർസ്മരണയിൽ സഹപാഠിക്കൊരു കൈത്താങ്ങുമായി മാതൃഭൂമി സീഡ് ക്ലബ്ബ്

മാവൂർ: വൈക്കം മുഹമ്മദ് ബഷീർ സ്മരണയിൽ സഹപാഠിക്കൊരു കൈത്താങ്ങുമായി മാവൂർ സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികളും അധ്യാപകരും. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പാത്തുമ്മയുടെ ആട്’ എന്ന കൃതിയെ ആസ്പദമാക്കി ആടിനെ സഹപാഠിയായ കുട്ടിക്ക് നൽകി. ഈ ആട് പ്രസവിക്കുന്ന ആദ്യത്തെ കുട്ടിയെ അടുത്ത ജൂലായ്‌ അഞ്ചിന്‌ മറ്റൊരു കുട്ടിക്ക് നൽകിക്കൊണ്ട് ഈ പരിപാടി തുടർന്നുകൊണ്ടു പോകുകയാണ്‌ ലക്ഷ്യം.പി.ടി.എ. റഹീം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത്, വാർഡംഗം ജയശ്രീ ദിവ്യ പ്രകാശ്, പി. ടി.എ. പ്രസിഡന്റ് കെ. സുരേന്ദ്രൻ, പ്രിൻസിപ്പൽ സിസ്റ്റർ ലില്ലി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ സി. ടെക്സി, അധ്യാപകരായ സി. നൂർബിന, ഷിജു ജോർജ്, എൻ.കെ. അലി അസ്കർ, വിദ്യാർഥികളായ പി. അനാമിക, അമൽ രാജ് എന്നിവർ പങ്കെടുത്തു.

July 07
12:53 2020

Write a Comment

Related News