SEED News

സീഡ്‌ ഓൺലൈൻ പ്രസംഗമത്സരവിജയികൾ

കോഴിക്കോട് ലോക ലഹരിവിരുദ്ധദിനത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് നടത്തിയ ഓൺലൈൻ പ്രസംഗമത്സര വിജയികളെ പ്രഖ്യാപിച്ചു. ജില്ലയിലെ വിദ്യാലയങ്ങളിൽനിന്നു ആയിരത്തോളം കുട്ടികൾ പങ്കെടുത്തു. 'ലഹരി എന്ന സാമൂഹ്യ വിപത്ത്' എന്ന വിഷയമായിരുന്നു മത്സരം.

വിജയികൾ: യു.പി. വിഭാഗം: അംന ഫാത്തിമ (ഹാജി പി.ബി.എം. ഇംഗ്ലീഷ് മീഡിയം സ്കൂൾ, കടലുണ്ടി), വേദ വിനീഷ് (മയ്യന്നൂർ എം.സി.എം.യു.പി സ്കൂൾ, വടകര), ദിവീജ അൽഫോൻസ (സെയ്‌ന്റ് മേരീസ് യു.പി.സ്കൂൾ, ആനക്കാംപൊയിൽ).

ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിഭാഗം: ബി. ദേവനന്ദ (പ്രസന്റേഷൻ എച്ച്.എസ്.എസ്.), എ. വിസ്മയ (ഗവ. എച്ച്.എസ്.എസ്., ആഴ്ചവട്ടം), ജെന്ന ശിഹാബ് (വാദി റഹ്മ ഇംഗ്ലീഷ് സ്കൂൾ, കൊടിയത്തൂർ).

കോളേജ് വിഭാഗം: എം. ദേവദർശൻ (സെയ്‌ന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി), ചേളന്നൂർ എസ്.എൻ.ജി. കോേളജ് വിദ്യാർഥികളായ അർഷദ് റഹ്മാൻ, എസ്. ദേവരാഗ്.

July 10
12:53 2020

Write a Comment

Related News