SEED News

അതിജീവനത്തിൻ്റെ തുടിതാളവുമായി സീഡ് സംഘം



പുറനാട്ടുകര: മഴ പെയ്യുമ്പോഴ് നമ്മടെ കുഞ്ഞുങ്ങളെങ്ങനെ ടീ,,,
ഇടിവെട്ടുമ്പോഴ് നമ്മടെ കുഞ്ഞുങ്ങളെങ്ങനെടീ,,,,
മഴവെള്ളം വന്നാ നമ്മടെ കുഞ്ഞുങ്ങളെങ്ങനെ ടീ
ചിറ വെള്ളം വന്നാ നമ്മടെ കുഞ്ഞുങ്ങളെങ്ങനെ ടീ,,,,,
മഴവെള്ളം വന്നാ നമ്മള് മലമലമുകളീ കേറും
ചിറവെള്ളം വന്നാ നമ്മള് ചെറ മുകളേറും,,,,
ദുരിതങ്ങളിൽ നിന്ന് മക്കളെ എങ്ങിനെ രക്ഷിക്കുമെന്നറിയാതെ വേവലാതിപ്പെടുന്നോരച്ഛനും ധൈര്യമായി നേരിടാമെന്ന് പറയുന്നൊരമ്മയുടെയും പ്രതീക്ഷയുടെ നാടൻപാട്ടു ഏറ്റുചൊല്ലി പുറനാട്ടുകരയിലെ ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ സീഡ് അംഗങ്ങൾ ഫോക് ലോർ ദിനത്തിൽ വീട്ടിലിരുന്ന്,,, കൊറോണ വ്യാപനംമൂലം അടച്ചിടപ്പെട്ട അമലഅടാട്ട് പുറനാട്ടുകര ഗ്രാമത്തിലാണ് ഈ വിദ്യാലയം, കുട്ടികളിൽ പ്രതിസന്ധികളിൽ തളരാതെ ആത്മ വിശ്വാസം' വളർത്തുക കൂടിയായിരുന്നു വിദ്യാലയത്തിലെ സിഡ്‌ ക്ലബ്ബിൻ്റെ ഫോക് ലോർ ദിനാചരണം, കേരള ഫോക് ലോർ അക്കാഡമി അവാർഡ് ജേതാവായ നാടൻ പാട്ടുകലാകാരൻ പ്രമോദ് തുടിതാളം കുട്ടികൾക്ക് ഓൺലൈനിൽ വന്ന്,, ഈ നാടൻപാട്ട് പാടിക്കൊടുത്തു,, നാലാ ക്ലാസുകാരി പൂജിത പ്രമോദും പത്താം ക്ലാസുകാരൻ അനുപം പ്രേമനും നാടൻ പാട്ടുകൾ ആലപിച്ചു, പൂർവ്വ വിദ്യാർത്ഥികളായ ശരണും അതുലും നാടൻപാട്ടിലെ സംഗീതോപകരണങ്ങളായ മരവും ചെണ്ടയും കുട്ടികൾക്ക് പരിചയപ്പെടുത്തി,, സ്ക്കൂൾ ഹെഡ്മിസ്ട്രസ് പി എസ് രജിത, സ്കൂൾ സീഡ് ക്ലബ്ബ് കോഡിനേറ്റർ എം എസ് രാജേഷ് എന്നിവർ പരിപാടികളിൽ പങ്കെടുത്തു

August 25
12:53 2020

Write a Comment

Related News