മാതൃഭൂമി സീഡ് ഓൺലൈൻ ശില്പശാല
ആലപ്പുഴ: മാതൃഭൂമി-ഫെഡറൽബാങ്ക് സഹകരണത്തോടെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന സീഡ് പദ്ധതിയുടെ അധ്യാപക ശില്പശാല ഓൺലൈനിലൂടെ നടത്തി. മാവേലിക്കര വിദ്യാഭ്യാസ ജില്ലാ ശില്പശാലയാണ് നടന്നത്. ജില്ലാ പരിസ്ഥിതി എൻജിനിയർ ബി. ബിജു ഉദ്ഘാടനം ചെയ്തു. കേരളത്തിലാകെ നിരവധി മാറ്റങ്ങൾക്ക് സീഡ് വഴിതുറന്നതായി അദ്ദേഹം പറഞ്ഞു. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ആൻഡ് ആലപ്പുഴ റീജണൽ ഹെഡ് ബെറ്റി വർഗീസ്, മാതൃഭൂമി റീജണൽ മാനേജർ സി.സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. മുഹമ്മദ് നിസാർ, കെ.എ. ബാബു എന്നിവർ ക്ലാസ് നയിച്ചു.
September 04
12:53
2020