SEED News

സീഡ് അദ്ധ്യാപക ശില്പശാല സംഘടിപ്പിച്ചു.

കൊച്ചി :മാതൃഭൂമി ഫെഡറൽ ബാങ്ക് സഹകരണത്തോടെ വിദ്യാലയങ്ങളിൽ നടപ്പിലാക്കിവരുന്ന സീഡ് പദ്ധതിയുടെ എർണാകുളം വിദ്യാഭ്യാസ ജില്ല അധ്യാപക ശില്പശാല ഓൺലൈനിലൂടെ സംഘടിപ്പിച്ചു. കർമ്മോൽസുകമായ   അധ്യാപകരുടെ കൂട്ടായിമയിലൂടെയാണ് വിദ്യാർത്ഥികളെ ഉത്തമ പൗരന്മാരാക്കാൻ മാതൃകാപരമായ നേതൃത്വമാണ് മാതൃഭൂമി സീഡ് വഹിക്കുന്നത് എന്ന് ശില്പശാല ഉത്‌ഘാടനം ചെയ്തു കൊണ്ട് ഹണി ജെ അലക്സാണ്ടർ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ -എറണാകുളം പറഞ്ഞു. 2020-21വർഷത്തിൽ പ്രാവർത്തികമാക്കേണ്ട പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെ കുറിച്ച് ശില്പശാലയിൽ വിശദീകരിച്ചു.എറണാകുളം  വിദ്യാഭ്യാസജില്ലയിൽ നിന്നും  എൺപത്തിയഞ്ചോളം അധ്യാപകർ പങ്കെടുത്തു.

പരിസ്ഥി സംരക്ഷണ പ്രവർത്തനങ്ങൾക്കു ഒരു മികച്ചു ഉദാഹരണമാണ് മാതൃഭൂമി സീഡ് പദ്ദതി എന്നു  ഫെഡറൽ ബാങ്ക് പ്രതിനിധി കെ .അരവിന്ദ് (ഡെപ്യൂട്ടി  വൈസ് പ്രസിഡന്റ് അഗ്രി.ബിസിനസ് ഡിപ്പാർട്മെൻറ് , എറണാകുളം)  മുഖ്യപ്രഭാഷണത്തിൽ സൂചിപ്പിച്ചു ,എറണാകുളം ജില്ലാ പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ ടി .ദിലീപ് കുമാർ , കൊച്ചി യൂണിറ്റ് മാനേജർ  പി.സിന്ധു,എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് സോഷ്യൽ ഇനിസിയേറ്റീവ് റോണി ജോൺ ,വി.ആർ അഖിൽ,സീസൺ വാച്ച് സ്റ്റേറ്റ് കോർഡിനേറ്റർ മുഹമ്മദ് നിസാർ  എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

September 11
12:53 2020

Write a Comment

Related News