ക്വാറന്റീനിൽ കഴിയുന്ന കുടുംബത്തിന് സീഡ് വക ഭക്ഷ്യവസ്തുക്കൾ നൽകി
പട്ടിക്കട്: ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊറോണ ബാധിച്ച് ഭേദമായി ക്വാറന്റീനിൽ കഴിയുന്ന കുടുംബത്തിന് പച്ചക്കറികൾ നൽകി.
രണ്ടുകുട്ടികൾക്കും അവരുടെ ഏക ആശ്രയമായ മാതാവിനും കോവിഡ് ബാധിച്ചിരുന്നു.
സീഡ് ക്ലബ്ബിന്റെ പച്ചക്കറിത്തോട്ടത്തിൽനിന്ന് വിളവെടുത്ത നേന്ത്രവാഴക്കുലകളും പച്ചക്കറികളും വീട്ടിലേക്കാവശ്യമായ പലചരക്കുസാധനങ്ങളുമാണ് എത്തിച്ചുനൽകിയത്.
സീഡ് അംഗങ്ങളായ കുട്ടികൾ അവർ വീട്ടിലുണ്ടാക്കിയ പച്ചക്കറികളുമെത്തിച്ചു.
സീഡ് കോ-ഓർഡിനേറ്റർ ഷർമിള, പി.ടി.എ. പ്രസിഡന്റ് അബ്ദുൾ അസീസ്, കീഴാറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. കദീജ, അങ്ങാടിപ്പുറം പഞ്ചായത്തംഗം ജൂലി എന്നിവർ പങ്കെടുത്തു.
September 11
12:53
2020