SEED News

വിദ്യാർഥികളെ ‘സീഡ്’ മികവിലേക്കുയർത്തുന്നു-ഷാജു തോമസ്


മാതൃഭൂമി ‘സീഡ്’ അധ്യാപക ശില്പശാല ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഷാജു തോമസ് ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം: വിദ്യാർഥികളെ മികവിന്റെ പൂർണതയിലെത്തിക്കുന്ന പ്രവർത്തനമാണ് മാതൃഭൂമി സീഡ് നിർവഹിക്കുന്നതെന്ന് ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റും പാലാ ബ്രാഞ്ച് ഹെഡ്ഡുമായ ഷാജു തോമസ് പറഞ്ഞു. പാലാ, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലകളിലെ അധ്യാപകർക്കുവേണ്ടിയുള്ള മാതൃഭൂമി സീഡ് ശില്പശാല ഗൂഗിൾ മീറ്റ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ താത്പര്യത്തോടെയാണ് എല്ലാവരും സീഡിനെ നോക്കിക്കാണുന്നതെന്നദ്ദേഹം പറഞ്ഞു. സീസൺ വാച്ച് പ്രവർത്തനങ്ങൾ സംസ്ഥാന കോ-ഓർഡിനേറ്റർ മുഹമ്മദ് നിസാർ വിശദീകരിച്ചു. മാതൃഭൂമി കോട്ടയം ന്യൂസ് എഡിറ്റർ പി.കെ.ജയചന്ദ്രൻ, കോട്ടയം യൂണിറ്റ് മാനേജർ ടി.സുരേഷ് എന്നിവർ പ്രസംഗിച്ചു. പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ശില്പശാലയിൽ 2020-21 അധ്യയന വർഷം നടപ്പാക്കേണ്ട വിഷയങ്ങൾ ചർച്ചയായി. 

September 14
12:53 2020

Write a Comment

Related News