SEED News

മുളമർമരം പദ്ധതിയുമായി മാതൃഭൂമി സീഡ് ക്ലബ്

താമരശ്ശേരി: മൈക്കാവ് സെയ്‌ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോകമുളദിനത്തോടനുബന്ധിച്ച് വഴിയോരങ്ങളും പുഴയോരങ്ങളും മുളത്തൈകൾ വെച്ച് സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന മുളമർമരം പദ്ധതിയാരംഭിച്ചു. സ്കൂളിന് സമീപത്തുള്ള റോഡരികിൽ വിവിധ ഇനം മുളത്തെകൾ നട്ടുപിടിപ്പിച്ചു. സ്കൂൾ ലോക്കൽ മാനേജർ ഫാ. അനീഷ് കവുങ്ങുംപിള്ളിൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ഫാ. റെജി കോലാനിക്കൽ, സീഡംഗങ്ങളായ ജിന്റോ ജെയിംസ്, ബ്രിന്റോ റോയി, എൽഹാൻ മാർക് പോൾ, ആഗ്നസ് മരിയ പോൾ, എൽദോ എസ്. ജോൺ എന്നിവർ നേതൃത്വം നൽകി.

September 19
12:53 2020

Write a Comment

Related News