SEED News

മാതൃഭൂമി സീഡ് റിപ്പോർട്ടർ ആലപ്പുഴ, കുട്ടനാട് ശില്പശാല ഇന്ന്

ആലപ്പുഴ: മാതൃഭൂമി സീഡ് റിപ്പോർട്ടർമാർക്കായുള്ള ശില്പശാല ചൊവ്വാഴ്ച നടക്കും. കുട്ടനാട്, ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സീഡ് റിപ്പോർട്ടർമാർക്കായുള്ള ശില്പശാല മൂന്നുമണിക്കാണ്.
മാവേലിക്കര, ചേർത്തല വിദ്യാഭ്യാസ ജില്ല ശില്പശാല തിങ്കളാഴ്ച നടന്നു. ടെലിവിഷൻ വാർത്തകളെക്കുറിച്ച് മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ ജോസി ബാബുവും ന്യൂസ് ഫൊട്ടോഗ്രഫിയെക്കുറിച്ച് ചീഫ് ഫൊട്ടോഗ്രഫർ സി. ബിജുവും ക്ലാസ് നയിച്ചു. വാർത്തയെഴുത്തിനെക്കുറിച്ച് മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ കെ.എ. ബാബുവും റേഡിയോ ജോക്കിങ്ങിനെക്കുറിച്ച് ക്ലബ്ബ് എഫ്.എമ്മിലെ ആർ.ജെ. ജെബിൻ കെ.ജോസും ക്ലാസ് നയിച്ചു.

September 30
12:53 2020

Write a Comment

Related News