SEED News

മാതൃഭൂമി സീഡ് റിപ്പോർട്ടേഴ്സ് ശില്പശാല സമാപിച്ചു

ആലപ്പുഴ: മാതൃഭൂമി സീഡ് റിപ്പോർട്ടർമാർക്കായി നടന്നുവന്ന ശില്പശാല സമാപിച്ചു. 
കുട്ടനാട്, ആലപ്പുഴ വിദ്യാഭ്യാസ ജില്ലാ ശില്പശാലയാണ് ചൊവ്വാഴ്ച നടന്നത്. മറ്റു വിദ്യാഭ്യാസജില്ലകളുടേത് നേരത്തേ പൂർത്തിയായിരുന്നു. മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ ജോസി ബാബു, ചീഫ് ഫൊട്ടൊഗ്രഫർ സി. ബിജു, സ്റ്റാഫ് റിപ്പോർട്ടർ കെ.എ. ബാബു, ക്ലബ്ബ്‌ എഫ്.എമ്മിലെ ആർ.ജെ. ജെബിൻ എന്നിവർ ക്ലാസ് നയിച്ചു. സീഡ് ജില്ലാ എക്സിക്യുട്ടീവ് കീർത്തി കൃഷ്ണൻ വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകി.

September 30
12:53 2020

Write a Comment

Related News