SEED News

കോവിഡ് ബോധവത്കരണ വെബിനാർ

നരിപ്പറ്റ: നരിപ്പറ്റ ആർ.എൻ.എം. ഹൈസ്കൂൾ സീഡ് ക്ലബ്ബിന്റെയും ജെ.ആർ.സി. യൂണിറ്റിന്റെയും നേതൃത്വത്തിൽ ദുബായ് ജി.എം.പി. ക്വാളിറ്റി കൺസൽട്ടൻസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കോവിഡ്-19 രോഗപ്രതിരോധ ബോധവത്കരണ വെബിനാർ മുൻമന്ത്രി കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഒാർഡിനേറ്റർ എം. പത്മജൻ അധ്യക്ഷതവഹിച്ചു. ഹെഡ് മാസ്റ്റർ കെ. സുധീഷ്, പി.ടി.എ. പ്രസിഡന്റ് കെ. ചന്ദ്രൻ, ഡോ. ഗ്രീഷ്മപ്രിയ എന്നിവർ സംസാരിച്ചു. രമൽ നാരായണൻ മോഡറേറ്റർ ആയിരുന്നു. സിറാജ് ഒഞ്ചിയം, ജലീൽ, ജംഹർ പ്രവീൺ എന്നിവർ കോവിഡ് കാലത്തെ അനുഭവങ്ങൾ പങ്കു വെച്ചു. പോഷകാഹാരം പ്രതിരോധശേഷി വർധിപ്പിക്കുമെന്നും ശാരീരികക്ഷമത നിലനിർത്തുന്നതിലൂടെ മാനസ്സിക ആരോഗ്യം മെച്ചപ്പെടുത്താമെന്നും അവർ അഭിപ്രായപ്പെട്ടു.

October 14
12:53 2020

Write a Comment

Related News