SEED News

ഗാന്ധിജയന്തി: വെബിനാർ സമാപിച്ചു

ഏറാമലഓർക്കാട്ടേരി കെ.കെ.എം. ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മാലിന്യമുക്ത ഭവനം പദ്ധതി ഗാന്ധിജയന്തി ദിനമായ വെള്ളിയാഴ്ച തുടങ്ങും. സ്കൂളിലെ മുഴുവൻ വിദ്യാർഥികളുടെയും വീടുകൾ മാലിന്യമുക്തമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി.കഴിഞ്ഞവർഷം ക്ലാസുകൾ കേന്ദ്രീകരിച്ച് നടപ്പാക്കിയ "സീറോ വെയ്‌സ്റ്റ്, ഹീറോ ക്ലാസ് റൂം" പദ്ധതിയുടെ വിജയത്തെത്തുടർന്നാണ് കുട്ടികളുടെ പങ്കാളിത്തത്തോടെ വീടുകളിലേക്ക് പദ്ധതി നടപ്പാക്കുന്നത്‌. ഇതിന് പുറമെ വീടുകളിൽ ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള പൂന്തോട്ടനിർമാണവും നടക്കും. ഗാന്ധിജിയുടെ 151-ാം ജന്മദിനത്തിന്റെ ഭാഗമായി സ്കൂളിലെ ഗാന്ധിദർശൻ, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ ഗാന്ധിജിയെ അറിയുക വെബിനാർ സമാപിച്ചു. കവിയും, ഗാനരചയിതാവുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ. വാസുദേവൻ അധ്യക്ഷനായി. അഖിലേന്ദ്രൻനരിപ്പറ്റ, രാജൻ കുറുന്താറത്ത്, കെ.എസ്. സീന കെ. രാധാകൃഷ്ണൻ, സംസാരിച്ചു. പ്രമുഖരുൾപ്പെടെയുള്ള 151 പേരുടെ ഗാന്ധിജിയെ കുറിച്ചുള്ള പ്രഭാഷണവും ഇതിന്റെ തുടർച്ചയായി സംഘടിപ്പിച്ചിട്ടുണ്ട്

October 14
12:53 2020

Write a Comment

Related News