SEED News

മാലിന്യരഹിതഭവനം പദ്ധതിക്ക്‌ തുടക്കമായി

ഏറാമല:ഓർക്കാട്ടേരി കെ.കെ.എം. ഗവ.ഹയർസെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് ആവിഷ്കരിച്ച മാലിന്യരഹിതഭവനം പദ്ധതി ഗാന്ധിജയന്തിദിനത്തിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കുട്ടികളും കുടുംബാംഗങ്ങളും വീടും പരിസരവും ശുചീകരിച്ചു. മാലിന്യം വേർതിരിക്കാനും, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യം കഴുകിയുണക്കി സംസ്കരണകേന്ദ്രങ്ങൾക്ക് നൽകാനും ജൈവമാലിന്യം വളമാക്കിമാറ്റുവാനുമുള്ള സംവിധാനങ്ങളൊരുക്കി. സ്കൂളിലെ മുഴുവൻ വിദ്യാർഥികളുടെയും വീടുകൾ മാലിന്യമുക്തമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി.

വീടുകളിൽ ഔഷധസസ്യങ്ങൾ ഉൾപ്പെടുത്തി പൂന്തോട്ടനിർമാണവും നടക്കും. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം കെ. ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. വീടുകളിൽ പതിക്കാനുള്ള സ്റ്റിക്കറും, പെൻബോക്സും പി.ടി.എ. പ്രസിഡൻറ് രാജൻ കുറുന്താറത്തും, സീഡ് ക്ലബ്ബ് അംഗം ശിവകൃഷ്ണയും ഏറ്റുവാങ്ങി.

അഖിലേന്ദ്രൻ നരിപ്പറ്റ, കെ. രാധാകൃഷ്ണൻ, കെ.പി. ശ്രീജേഷ്, സി.കെ. അനിത, പി.പി. സജീവൻ എന്നിവർ പങ്കെടുത്തു. ഗാന്ധിജയന്തിയുടെ ഭാഗമായി വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ 151 പ്രഭാഷണങ്ങൾ തയ്യാറാക്കി. കവി സോമൻ കടലൂർ, ചോമ്പാൽ എ.ഇ. ഒ.എം.ആർ. വിജയൻ വിദ്യാഭ്യാസപ്രവർത്തകരായ കെ. ഹരീന്ദ്രൻ, അഹമ്മദ് പട്ടർ കണ്ടി, കെ. ബേബി, അംബുജാക്ഷൻ തൊട്ടിൽപ്പാലം തുടങ്ങിയവരും പങ്കാളികളായി.

October 14
12:53 2020

Write a Comment

Related News