SEED News

രുചിഭേദങ്ങളുടെ വിഭവങ്ങളുമായി സീഡ് ക്ളബ്ബ്‌ വിദ്യാർഥികൾ

ചാരുംമൂട്: ലോക ഭക്ഷ്യദിനത്തിൽ വിദ്യാർഥികൾക്കായി പാചകമത്സരം നടത്തി താമരക്കുളം വി.വി.എച്ച്.എസ്.എസ്. സീഡ് ക്ളബ്ബ്‌. നാടൻവിഭവങ്ങൾ ഉപയോഗിച്ച് നടത്തിയ ഓൺലൈൻ മത്സരത്തിൽ 150-ഓളം കുട്ടികൾ പങ്കെടുത്തു.
ജങ്ക് ഫുഡ് ഉപേക്ഷിച്ച് നാടൻഭക്ഷണശീലം വളർത്തുന്നതിനും കോവിഡുകാലത്ത് നാട്ടിൽ ലഭിക്കുന്ന വിഭവങ്ങൾ പരമാവധി ഉപയോഗിക്കുന്നതിനും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം.
തെരളി, കൊഴുക്കട്ട, ഇലയപ്പം, പുട്ട്, വിവിധതരം പുഴുക്കുകൾ, ഇലത്തോരനുകൾ, ഇടിയപ്പം, പപ്പായ കട്‌ലറ്റ്, മത്തങ്ങാപ്പായസം, അച്ചാർ തുടങ്ങി വിവിധയിനം വിഭവങ്ങൾ കുട്ടികൾ തയ്യാറാക്കി.
ഹെഡ്മിസ്ട്രസ് സുനിത ഡി. പിള്ള, പ്രിൻസിപ്പൽ ജിജി എച്ച്. നായർ, പി.ടി.എ. പ്രസിഡന്റ് എം.എസ്. സലാമത്ത്, ഡെപ്യൂട്ടി എച്ച്.എം. എ.എൻ. ശിവപ്രസാദ്, സി.എസ്. ഹരികൃഷ്ണൻ, സീഡ് കോ-ഓർഡിനേറ്റർ ശാന്തി തോമസ് എന്നിവർ നേതൃത്വം നൽകി.

October 17
12:53 2020

Write a Comment

Related News