ലോക കൈ കഴുകൽ ദിനം ആചരിച്ച് കുട്ടമത്ത് സ്കൂളിലെ കുട്ടികൾ
ചെറുവത്തൂർ:കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ വളരെ പ്രധാനപ്പെട്ട 3 കാര്യങ്ങളിൽ ഒന്നാണ് കൈകൾ ശുചിയാക്കൽ. സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നതിലൂടെ നിരവധി സാംക്രമിക രോഗങ്ങളും തടയാം. ഈ വിഷയത്തിൽ ബോധവത്ക്കരണ പ്രവർത്തനമെന്ന നിലയിൽ ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്തിലെ സീഡ് പരിസ്ഥിതി ക്ലബ്ബ് ഗ്രോ ഗ്രീൻ അംഗങ്ങൾ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി പ്രതിജ്ഞ എടുത്തു. സീഡ് കൺവീനർ എം മോഹനൻ ,പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
![]() | ReplyForward |
October 27
12:53
2020