SEED News

വീട്ടിലൊരു ശലഭോദ്യാനം പദ്ധതി തുടങ്ങി

താമരശ്ശേരി: മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികളുടെ വീടുകളിൽ ശലഭോദ്യാനം ഒരുക്കുന്ന പദ്ധതിയാരംഭിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. റെജി കോലാനിക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ജസിത കെ., വിദ്യാർഥികളായ ഐശ്വര്യ എം.എസ്., അനന്ദു എം.എം., പൗർണമി എം. എസ്., ഒലീവിയ മേരി ജോസഫ് എന്നിവർ നേതൃത്വം നൽകി.

October 28
12:53 2020

Write a Comment

Related News