SEED News

പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം പദ്ധതി തുടങ്ങി

കുറ്റ്യാടി: നടുപ്പൊയിൽ യു.പി. സ്കൂൾ സീഡ് ക്ലബ്ബ് ‘വീടുകളിൽ പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം’ പദ്ധതി തുടങ്ങി.ശലഭോദ്യാനമൊരുക്കാനും പരിപാലിക്കാനും വിദ്യാർഥികളെ പരിശീലിപ്പിക്കും. എല്ലാ വിദ്യാർഥികളുടെ വീടുകളിലും പൂമ്പാറ്റകൾക്കായി പൂന്തോട്ടം ഒരുക്കും.ഏഴാം ക്ലാസ് വിദ്യാർഥി നരിക്കൂട്ടുംചാൽ കൂരാറയിലെ കെ. നിവേദ്യയുടെ വീട്ടിൽ സ്കൂൾ പ്രധാനാധ്യാപകൻ പി.കെ. സുരേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു.സജീവൻ ചീനേന്റവിട, വി.കെ. അശ്വിൻ, ജി.കെ. ശ്രീകല, വി.കെ. സമീറ, കെ. നിവേദ്യ, ലക്ഷ്മിയ ഭാനു, നയൻ തേജ്, ലക്ഷ്മൺ ഭഗത്, ഫിൻസിന ജാസ്മിൻ, രിഫ ഖദീജ, കൃഷ്ണനന്ദ, കെ. സതീശൻ, കെ. വിനോദൻ തുടങ്ങിയവർ പങ്കെടുത്തു.

October 28
12:53 2020

Write a Comment