SEED News

കോവിഡ് പ്രതിരോധത്തിന് സീഡ് ക്ലബ്ബ്

ആലപ്പുഴ: എസ്.ഡി.വി.ജി.എച്ച്.എസിലെ  സീഡ് ക്ലബ്ബ് വിദ്യാർഥികൾ ശുചിത്വശീലത്തിനായി  ബോധവത്‌കരണംനടത്തി. കുട്ടികൾ വീട്ടിൽ പേപ്പർ ബാഗ് നിർമിച്ച് അടുത്തുള്ള കടകളിൽ വിതരണം ചെയ്തു. കോവിഡ് സമയത്ത്‌ ശ്രദ്ധിക്കേണ്ട പ്രാഥമികകാര്യങ്ങളെക്കുറിച്ച്‌ ബോധവത്കരണവും നടത്തി. സീഡ് റിപ്പോർട്ടർമാരായ സ്വാലിഹാ മോൾ, അഞ്ജന പിള്ള എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്. സ്കൂൾ പ്രഥമാധ്യാപിക ആർ. ജയശ്രീ സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ വി.ജയന്തി എന്നിവർ നേതൃത്യം നൽകി. 

October 29
12:53 2020

Write a Comment

Related News