SEED News

സീഡ് വിദ്യാർഥികൾക്ക് ‘എന്റെ കൃഷിത്തോട്ടം’ മത്സരം

ആലപ്പുഴ: മികച്ച കുട്ടിക്കർഷകരെ കണ്ടെത്തുന്നതിനായി മാതൃഭൂമി സീഡിന്റെ ‘എന്റെ കൃഷിത്തോട്ടം’ മത്സരം നവംബർ മുതൽ തുടങ്ങും. വിഷരഹിത പച്ചക്കറി വീട്ടിൽ ഉത്പാദിപ്പിക്കുന്നതിന് പുറമേ കോവിഡ് കാലം ക്രിയാത്മകമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.
മാതൃഭൂമി സീഡംഗങ്ങളായ വിദ്യാർഥികൾക്കാണ് മത്സരം. വീട്ടുമുറ്റത്തോ, ടെറസിലോ, സമീപത്തെ പറമ്പിലോ കുട്ടികൾക്ക് കൃഷി ചെയ്യാം. അര സെന്റിൽ കൂടാൻ പാടില്ല. എത്രയിനം പച്ചക്കറികൾ വേണമെങ്കിലും നടാം. മത്സരത്തിൽ വിജയിയാകാൻ നിരീക്ഷണ പാടവവും ചെയ്ത കൃഷിയേക്കുറിച്ചുള്ള  അറിവും നിർണായകമാകും. കൃഷിയിടമൊരുക്കുന്നത് മുതൽ വിളവെടുപ്പ് വരെയുള്ള കാര്യങ്ങൾ നിരീക്ഷിച്ച് ഡയറിൽ ആഴ്ചതോറും രേഖപ്പെടുത്തണം. ഫോട്ടോയും വീഡിയോയുമൊക്കെ സൂക്ഷിക്കണം. നവംബർ മാസം മുതലുള്ള 90 ദിവസമാണ് മത്സരത്തിന്റെ 
കലാവധി. തിരഞ്ഞെടുക്കുന്ന ആദ്യ മൂന്നു സ്ഥാനക്കാർക്ക് സംസ്ഥാനതലത്തിൽ യഥാക്രമം 10000, 6000, 4000 രൂപ  സമ്മാനമായി ലഭിക്കും. രജിസ്റ്റർ  ചെയ്യാൻ: 9495919720.

November 06
12:53 2020

Write a Comment

Related News