SEED News

ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിമരങ്ങൾ

കക്കാടംപുറം എ.ആർ. നഗർ ഗവ. യു.പി. സ്കൂളിൽ മാതൃഭൂമി സീഡ്, സാമൂഹികശാസ്ത്ര, ഗാന്ധിദർശൻ ക്ലബ്ബുകൾ 'ഗാന്ധി ജയന്തിദിനത്തിൽ ഗാന്ധിമരങ്ങൾ' എന്ന പദ്ധതി നടപ്പാക്കി.

അധ്യാപകരുടെയും കുട്ടികളുടെയും വീടുകളിൽ വൃക്ഷത്തൈകൾ നട്ടു.

ശുചീകരണം, പതിപ്പ് നിർമാണം, ക്വിസ് മത്സരം, ചിത്രരചന എന്നിവയും നടത്തി.

വാർഡംഗം യൂസുഫ് പാലത്തിങ്ങൽ സ്കൂൾമുറ്റത്ത് വൃക്ഷത്തൈനട്ട് പദ്ധതി ഉദ്ഘാടനംചെയ്തു.

പി.കെ. അബ്ദുന്നാസർ, കെ. അജയ് ലാൽ, സ്കൂൾലീഡർ പി. ശിവാത്മിക, എ.കെ. ഹനാൻ, ജുനൈദ് എന്നിവർ നേതൃത്വംനൽകി.


November 07
12:53 2020

Write a Comment

Related News