SEED News

ചിത്ര ശലഭത്തെ തേടി കുട്ടമത്തിലെ കുട്ടികൾ


 

ചെറുവത്തൂർ: പൂമ്പാറ്റകളുടെ പിന്നാലെയാണ് ഏതാനും ദിവസങ്ങളായി കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ. സീഡ് ക്ലബ്ബാണ് പൂമ്പാറ്റനിരീക്ഷണ പ്രവർത്തനം സംഘടിപ്പിച്ചത്. വീട്ടിലെ തൊടിയിലും ചുറ്റുപാടുകളിലുമായി പറന്നെത്തുന്ന പൂമ്പാറ്റകളെ നിരീക്ഷിക്കാനാണ് കുട്ടികളിറങ്ങിയത്. മഞ്ഞ പാപ്പാത്തി, വെള്ളപാപ്പാത്തി, കൃഷ്ണശലഭം, പുള്ളിവാലൻ, അരളിശലഭം, വെങ്കണ്ണനീലി, കറുപ്പൻ, ഗരുഡശലഭം, ബുദ്ധമയൂരി തുടങ്ങി ഒട്ടേറെ ശലഭങ്ങളെ കണ്ടെത്താൻ കുട്ടികൾക്ക് കഴിഞ്ഞു. സീഡംഗങ്ങളായ 50-ഓളം കുട്ടികൾ പൂമ്പാറ്റകളെ നിരീക്ഷിക്കാനിറങ്ങി. തുടർന്ന് ഡിജിറ്റൽ ആൽബം തയ്യാറാക്കി, അത് രക്ഷിതാക്കൾക്കും സഹപാഠികൾക്കും കാണുന്നതിന് അവസരമൊരുക്കി. പ്രഥമാധ്യാപകൻ കെ.ജയചന്ദ്രൻ, അധ്യാപകരായ എം.മോഹനൻ, കെ.കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

© 2019 All Rights Reserved. Powered by Summit

6.6kShares
facebook sharing button
twitter sharing button
email sharing button
sms sharing button

November 16
12:53 2020

Write a Comment

Related News